കൊച്ചി: എറണാകുളം ജില്ലാ കളക്ടറായിരുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷിന് കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകും. വൈകിട്ട് മൂന്നിന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാർ, ഡെപ്യൂട്ടി മേയർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.