ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. നാളെ ആയിരത്തിലേറെ കേന്ദ്രങ്ങളിൽ പീതപതാകകൾ ഉയരും.
രാവിലെ എട്ടിന് ആലുവ യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തും. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ജയന്തി സന്ദേശം നൽകും. യൂണിയൻ പരിധിയിലെ 61 ശാഖകളിലും 420 കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും ശ്രീനാരായണീയ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പീതപതാക ഉയരും.