നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് വഴി ട്യൂഷൻ ഫീസ് ഇളവ് നൽകും. പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി നേടുവാൻ ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് ഡിപ്പാർട്ട്‌മെന്റുണ്ട്. ഫോൺ: 8089921675, 8606899414.