കൂത്താട്ടുകുളം: മണ്ണത്തൂർ തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ നാളെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കുമെന്ന് ഹൈന്ദവ സൊസൈറ്റി പ്രസിഡന്റ് വി.എസ്. സുധാകരൻ, സെക്രട്ടറി ലിജോ ഗോപി എന്നിവർ അറിയിച്ചു. മേൽശാന്തി കൈപ്പകശേരി മന അനീഷ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.