കൂത്താട്ടുകുളം: കൂത്താട്ടുകുളം പാലാ റോഡും കലുങ്കും തകർന്ന സംഭവത്തിൽ എൽ.ഡി.എഫ് നഗരസഭാ അംഗങ്ങൾ സൂചനാ സമരം നടത്തി. നിർമ്മാണം നടത്തിയ കോൺട്രാക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും അടിയന്തരമായി അറ്റകുറ്റപ്പണികൾ തുടങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, അരുൺ അശോകൻ, എ.കെ. ദേവദാസ്, വിജയാ ശിവൻ, അംബിക രാജേന്ദ്രൻ, സുമ വിശ്വംഭരൻ, ജിജി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.