വൈപ്പിൻ: സമഗ്രശിക്ഷാ കേരളം വൈപ്പിൻ ഐലന്റ് റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഉപജില്ലാ കായിക മേള നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേഷ് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പ്രൊജക്ട് കോഓർഡിനേറ്റർ കെ.പി. പ്രീത കമ്മത്ത് സംസാരിച്ചു. ഉപജില്ലയിലെ 22 സർക്കാർ വിദ്യാലയങ്ങളിൽ നിന്നുള്ള 68 കുട്ടികൾ മേളയിൽ പങ്കെടുത്തു. 100 മീറ്റർ റെയ്‌സ് ബാഡ്മിന്റൺ, ഫുട്‌ബാൾ,ക്രിക്കറ്റ്, ഹാന്റ്‌ബാൾ ലോ, വീൽചെയർ റെയ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.