അങ്കമാലി: ചമ്പന്നൂർ ശ്രീ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണ പരിപാടി നാളെ നടക്കും. രാവിലെ ഗണപതി ഹോമം മേൽശാന്തി കുന്നപ്പിള്ളി മനയിൽ ചന്ദ്രൻ തിരുമേനി മുഖ്യകാർമ്മികനാകും. തുടർന്ന് വിശേഷാൽ പൂജ, രാമായണ പാരായണം, വൈകീട്ട് വിശേഷാൽ ദീപാരാധന, ഭജന, ഔഷധ കഞ്ഞി വിതരണം എന്നിവ നടക്കും.