അങ്കമാലി: മർച്ചന്റ്സ് അസോസിയേഷൻ തുറവൂർ യൂണിറ്റ് വാർഷിക പൊതുയോഗം മേഖല പ്രസിഡന്റ് പി.കെ പുന്നൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കൾക്കുള്ള ടി. നസറുദ്ദീൻ, എം.കെ. ജോസഫ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് ജോണി വടക്കുംഞ്ചേരി അദ്ധ്യക്ഷനായി. തുറവൂർ പള്ളി വികാരി ഫാ.ആന്റണി പുതിയാപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി വിദ്യാഭ്യാസ അവാർഡുകൾ വിതരണം നടത്തി. റോയി സെബാസ്റ്റ്യൻ, എം.പി മാർട്ടിൻ, സീന ജിജോ, ലിക്സൺ ജോർജ്, എ.എൻ. നമീഷ്, വി.ആർ. പ്രിയദർശൻ, റിജോ തുറവൂർ, വി.ഒ. ബാബു, സ്റ്റെഫിൻ കണ്ണമ്പുഴ, സിൽവി ബൈജു എന്നിവർ പ്രസംഗിച്ചു.