jp
ക്ഷീരസംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതലസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ക്ഷീരസംഘം പ്രസിഡന്റുമാരുടെ ജില്ലാതലസംഗമം ജില്ലാ പഞ്ചായത്ത്‌ പ്രിയദർശിനി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് അർഹമായ ആനുകൂല്യം നൽകണമെന്നും പാൽവില അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ ക്രമാതീതമായ വിലവർദ്ധനവിനാൽ ക്ഷീരകർഷകർക്ക് ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും സംഘം പ്രസിഡന്റുമാർ ആവശ്യപ്പെട്ടു.

ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഷെഫീന അദ്ധ്യക്ഷത വഹിച്ചു.

മിൽമ മേഖലാ ചെയർമാൻ ശ്രീവൽസലൻ പിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോൺ തെരുവത്ത്, പി.എസ്. നജീബ്, കെ.സി. മാർട്ടിൻ, പ്രിയ ജോസഫ്, പാർവതി കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.