അങ്കമാലി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എൻ.എസ്.എസ് ഓറിയന്റേഷൻ സംഘടിപ്പിച്ചു. എൻ.എസ്.എസ് ജില്ലാ കോഓർഡിനേറ്റർ അസിസ്റ്റന്റ് കോട്ടയം സി.എം.എസ് കോളേജ് പ്രൊഫ. ഡോ. കെ.അർ. അജീഷ് ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് അദ്ധ്യക്ഷനായി. ഡിസ്റ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എം.എസ്. അനീഷ്‌, ഡോ എം.എ. ഷമീർ എന്നിവർ പ്രസംഗിച്ചു.