printers-association-
കേരള പ്രിന്റേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ.കെ. പുരുഷോത്തമൻ നായർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ സമ്മേളനം വിനായക ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ.കെ പുരുഷോത്തമൻ നായർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ പി.ജി. അനിൽകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സിജു തോമസ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ആർ. അരുൺ, സനോജ് വാസു, കെ.വി. പൗലോസ് തുടങ്ങിയവർ സംസാരിച്ചു. മേഖല നിരീക്ഷകൻ കെ,എം. വിനോയ് വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ സിജു തോമസ് (പ്രസിഡന്റ്‌ ), എം.ആർ. പ്രശാന്ത് (സെക്രട്ടറി), സനോജ് വാസു (ട്രഷറർ), കെ.ആർ. അരുൺ (വൈസ് പ്രസിഡന്റ്‌), എ.എ. റഫീഖ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.