കൊച്ചി: കുസാറ്റ് കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പ് 11മുതൽ 13വരെ സ്കൂൾ ഒഫ് മറൈൻ സയൻസസിൽ ശാസ്ത്രജ്ഞരുടെ രാജ്യാന്തരസമ്മേളനം നടത്തും. ജലവ്യവസ്ഥകളുടെ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ ജീവരാസവൈജ്ഞാനിക പ്രക്രിയകൾ, സ്റ്റേബിൾ ഐസോട്ടോപ്പുകൾ, റിമോട്ട് സെൻസിംഗ്, ഇക്കോസിസ്റ്റം മാനേജ്‌മന്റ് എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ സർവകലാശാലകളിലും കോളേജുകളിലുമുള്ള വിദ്യാർത്ഥികൾക്കും അവരുടെ ഗവേഷണഫലങ്ങൾ അവതരിപ്പിക്കാം. ജലഗുണമേന്മ, ജലമലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ഉണ്ടാകും.
12ന് വൈകിട്ട് 4.30ന് കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പ് അലുമ്‌നി മീറ്റ് സംഘടിപ്പിക്കും.