കൊച്ചി: എസ്.പി റാങ്ക്മുതൽ മേൽപ്പോട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിദൂഷ്യം സംബന്ധിച്ച പരാതികൾ പൊലീസ് കംപ്ലെയിന്റ് അതോറിട്ടി മുമ്പാകെ നേരിട്ട് സമർപ്പിക്കാമെന്ന് അംഗം പി.കെ. അരവിന്ദബാബു പറഞ്ഞു. കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ, ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകൽ, മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിട്ടിക്ക് നൽകാം.
എറണാകുളം ഗവ. റസ്റ്റ് ഹൗസിൽ നടത്തിയ തെളിവെടുപ്പിൽ ആറ് പരാതികൾ പരിഹരിച്ചു. ഒമ്പത് പരാതികളാണ് പരിഗണിച്ചത്. മൂന്നെണ്ണം തെളിവെടുപ്പിനായി മാറ്റിവച്ചു. നാലെണ്ണം പുതിയതായി സ്വീകരിച്ചു.