പറവൂർ: കട്ടത്തുരുത്ത് ഒറവൻതുരുത്ത് ചരമോപചാര സഹായക സംഘം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും നാളെ രാവിലെ 10ന് ഓഫീസ് അങ്കണത്തിൽ നടക്കും. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യും സംഘം പ്രസിഡന്റ് വി.ആർ. സുന്ദരൻ അദ്ധ്യക്ഷനാകും. വി.കെ. രാജീവ്, കെ.കെ. സത്യൻ, വി.എസ്. സന്തോഷ്, മിനി ഉദയൻ, ടി.കെ. ഷാരി, മായാദേവി ഷാജി, എം.എസ്. രമേഷ് എന്നിവർ സംസാരിക്കും.