mla
ആലുവ ജില്ലാ ആശുപത്രിയിലെ നവീകരണ പ്രവൃത്തികൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ചെലവഴിച്ച് ആലുവ ജില്ലാ ആശുപത്രിയിൽ നടത്തിയ മുറ്റം ടൈൽ വിരിക്കൽ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, അംഗങ്ങളായ ശാരദാ മോഹൻ, ഷൈമി വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ് എന്നിവർ പ്രസംഗിച്ചു.