ആലുവ: ബി.ജെ.പി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയായിരുന്ന ഒ.ജി. തങ്കപ്പന്റെ അനുസ്മരണം ആഗസ്റ്റ് 14ന് കടുങ്ങല്ലൂർ ശ്രീ ശങ്കര ഓഡിറ്റോറിയത്തിൽ നടക്കും. അനുസ്മരണ സമ്മേളനം വിജയിപ്പിക്കാൻ പ്രവർത്തക യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം പി.എം. വേലായുധൻ, മേഖല വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എം. ഉല്ലാസ് കുമാർ, ഷാജി മൂത്തേടൻ എന്നിവർ സംസാരിച്ചു.