rto

കാക്കനാട്: ബസുകളുടെ അമിതവേഗത്തിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെ പൊതുജനത്തിന് ദൃശ്യങ്ങളോടെ പരാതികൾ അയക്കാനായി ബസുകളിൽ മോട്ടോ‍ർ വാഹന വകുപ്പിന്റെ മൊബൈൽ നമ്പറോടു കൂടിയ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിന് തുടക്കമായി. എറണാകുളം ആർ.ടി.ഒ യുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നൂറിലേറെ ബസുകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ചു. കഴിഞ്ഞ ദിവസം മുതൽ പ്രത്യേക പരിശോധനകൾ ആരംഭിച്ചു. രണ്ട് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ചതായും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.