vk-shaji
അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ സംഘടിപ്പിച്ച 'സ്മരണാഞ്ജലി' താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ അന്തരിച്ച മുൻ ഭാരവാഹികളെ അനുസ്മരിച്ച് 'സ്മരണാഞ്ജലി" സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.എ.എം. കമാൽ, ലിസി സെബാസ്റ്റിൻ, വി.എസ്. മെയ്തീൻ, എൻ.എസ്. അജയൻ, എ.ഡി. അശോക് കുമാർ, ടി.എ. സിന്ധു, എ.എം. അശോകൻ എന്നിവർ സംസാരിച്ചു.