school

കോലഞ്ചേരി: കോലഞ്ചേരി സെൻട്രൽ വൈസ്‌മെൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കുമ്മനോട് ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്ന പദ്ധതി കോലഞ്ചേരി എ.ഇ.ഒ പി.ആർ. മേഖല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റസിയ അദ്ധ്യക്ഷയായി. വൈസ്‌മെൻസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണർ തമ്പി നെച്ചിയിൽ പദ്ധതി വിശദീകരിച്ചു. പച്ചക്കറി വിത്തുകൾ വൈസ്‌മെൻ പ്രസിഡന്റ് കെ.സി. പൗലോസ്, സെക്രട്ടറി കുഞ്ഞുമോൻ തോമസ് എന്നിവർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം. മേരി, സൂസൻ തോമസ്, ഷാജി കെ. ജോർജ്, പോൾ പി. വർഗീസ്, ബേസിൽ ഏലിയാസ് എന്നിവർ സംസാരിച്ചു.