കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ഒ.ബി.സി എംപ്ലോയീസ് അസോസിയേഷൻ രൂപീകരിച്ചു. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന യോഗത്തിൽ സംഘടനയുടെ നിയമാവലി എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികൃഷ്ണൻ പിന്നാക്ക വിഭാഗ വികസനവകുപ്പ് സ്ഥാപക ഡയറക്ടർ
വി. ആർ. ജോഷിക്ക് നൽകി പ്രകാശിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് കീർത്തി അദ്ധ്യക്ഷനായി. രാജേഷ് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.