ആലുവ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹിരോഷിമ, നാഗസാക്കി ദിനം ആചരിച്ചു. പ്രിൻസിപ്പൽ കെ.പി. വിനോദ് കുമാർ, പ്രധാനാദ്ധ്യാപിക എം.പി. നടാഷ എന്നിവർ ദിനാചരണ സന്ദേശം നൽകി. വിദ്യാർത്ഥികൾ മെഴുകുതിരി തെളിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ലോകസമാധാനത്തിന്റെ പ്രതീകമായി കുട്ടികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം നടന്നു. പ്രസംഗം, ഉപന്യാസരചന മത്സരങ്ങൾ നടന്നു.