കൊച്ചി: വൈറ്റില-കാക്കനാട് ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാസെക്രട്ടറി ഷാജി ഇരുമ്പനം ആവശ്യപ്പെട്ടു. ഒരു വർഷമായി സർവീസ് മുടങ്ങിയതിനാൽ ഇരുമ്പനം പാറക്കടവ് ക്വാറി, തുതിയൂർ, വെട്ടുവേലി, എരൂർ കപ്പട്ടിക്കാവ്, ചളിക്കവട്ടം ആറാട്ട്ക്കടവ് ജെട്ടികൾ ഉപയോഗശൂന്യമായി. പകരം ഓടുന്ന കാക്കനാട്-വൈറ്റില മെട്രോ സർവീസ് സാധാരണ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല.