മൂവാറ്റുപുഴ: മൂവാറ്റുപുഴ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയ്ഡ്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ആരംഭിച്ച റെയ്ഡ് രാത്രി 7.30വരെ നീണ്ടു. വിജിലൻസ് സംഘം എത്തുമ്പോൾ ഓഫീസിൽ സബ് രജിസ്ട്രാർ മീറ്റിംഗിൽ പങ്കെടുക്കാൻ പോയതിനാൽ സ്ഥാലത്തുണ്ടായിരുന്നില്ല. സൂപ്രണ്ടിനായിരുന്നു ചുമതല. സബ് രജിസ്ട്രാർ ഓഫീസിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് ലഭിച്ച പരാതിയെ തുടർന്നായിരുന്നു പരിശോധന. വിജിലൻസ് സംഘം ഓഫീസിലെ രേഖകൾ ഉൾപ്പെടെ പരിശോധിച്ചു. രേഖകൾ ഒന്നും പിടിച്ചെടുത്തില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.