കൊച്ചി: സഭാ നിയമങ്ങളുടെ പരസ്യമായ ലംഘനവും അധികാര ദുർവിനിയോഗവുമെന്ന ഒരേകുറ്റം തന്നെയാണ് എറണാകുളം അങ്കമാലി അതിരൂപതയിൽ മാർ ജോസഫ് പാംപ്ലാനിയും ഒരുവിഭാഗം വൈദികരും ചെയ്യുന്നതെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് ആരോപിച്ചു. പ്രശ്‌നങ്ങളുടെ മുഖ്യകാരണക്കാരൻ മെത്രാപ്പൊലീത്തൻ വികാരിയാണെന്നും അതിനാൽ ആദ്യം സിനഡ് പുറത്താക്കേണ്ടത് മാർ പാംപ്ലാനിയെയാണെന്നും ഫൊറോന പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു. ചീഫ് കോ ഓർഡിനേറ്റർ മത്തായി മുതിരേന്തി അദ്ധ്യക്ഷനായിരുന്നു. വിത്സൻ വടക്കുഞ്ചേരി, ജോസഫ് പി. എബ്രഹാം, ടെൻസൺ പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.