കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലിയാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5ന് ആലിൻചുവട് എസ്.എൻ.ഡി.പി ഹാളിൽ നടക്കും. സാംസ്‌കാരിക സമ്മേളനം എഴുത്തുകാരി ദീപാ നിശാന്ത് ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനം മുൻ കൊച്ചി മേയർ സി.എം. ദിനേശ് മണി നിർവഹിക്കും. തുടർന്ന് കെ.ആർ.സജി ആൻഡ് ടീമിന്റെ ഗാനമേളയും മാധവൻ മാസ്റ്റർ സാംസ്‌കാരിക കേന്ദ്രം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ടി.എസ്.ഹരിയും പ്രസിഡന്റ് എ.എൻ.സന്തോഷും അറിയിച്ചു.