കൊച്ചി: ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറിലധികം റോബോട്ടിക് സർജറികൾ പൂർത്തിയാക്കി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. ഡോ. സച്ചിൻ ജോസഫ്, ഡോ, നിജിൽ അബ്ദുൾ ജലാൽ, ഡോ. തോമസ് പുതുക്കാട് (യൂറോളജിസ്റ്റ് ആന്റ് ട്രാൻസ്‌പ്ളാന്റ് സർജൻമാർ), ഡോ. ടി. സുനിൽ (ഗ്യാസ്‌ട്രോ സർജൻ), ഡോ. സൂര്യ ജയറാം, ഡോ. അശോക് കുമാർ പിള്ള (ഗൈനക്കോളജിസ്റ്റുകൾ), ഡോ. വിജു, ഡോ. എസ്. ആന്റണി (ജനറൽ സർജന്മാർ), ഡോ. ശ്യാം വിക്രം, ഡോ. സൂരജ് സാലി (ഒങ്കോളജി സർജന്മാർ), ഡോ. സി. എൻ. രാജേഷ് (ഗ്യാസ്‌ട്രോ സർജൻ), ഡോ. തോമസ് സ്റ്റീഫൻ (കാർഡിയാക് സർജൻ), എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോബോട്ടിക് സർജറികൾ.

റോബോട്ടിക് സർജറി, ട്രാൻസ്‌പ്ളാന്റ് സെന്റർ, ബൈ പ്ലെയിൻ കാത്ത് ലാബ്, ബോൺമാരോ ട്രാൻസ്‌പ്ളാന്റ്, കാർടി സെൽ തെറാപ്പി തുടങ്ങി വിവിധങ്ങളായ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾക്ക് ഊന്നൽ നൽകി സൗത്ത് ബ്ലോക്ക് എന്ന പേരിൽ നിർമ്മിച്ച പുതിയ യൂണിറ്റ് ഏപ്രിൽ 17 നാണ് പ്രവർത്തനം ആരംഭിച്ചത്. പ്രധാനനാഡികളിലൂടെ ആൻജിയോഗ്രാം ആവശ്യമായി വരുന്ന ഹൃദ്രോഗികൾക്കായി ' റേഡിയൽ ലോഞ്ചും' ഇവിടെ സജ്ജമാണ്.

ചുരുങ്ങിയ നാളുകൾക്കുള്ളിൽ നൂറിലധികം റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. പി.വി ലൂയിസ് പറഞ്ഞു.