വൈപ്പിൻ: കൂടുകർഷക സംഗമവും പുതു സംരംഭകരുടെ പരിശീലനവും കടമക്കുടി കോതാട് കെ.കെ.പി സഭാഹാളിൽ നാളെ രാവിലെ 10ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർമെൻ (സാഫ് ) ആരംഭിച്ച ഒരു കുടുംബത്തിന് ഒരു സംരംഭം പദ്ധതിയിൽ അംഗത്വമെടുത്തവർക്കും സൂക്ഷ്മ തൊഴിൽ സംരംഭം പദ്ധതിയിൽ ചേർന്നവർക്കുമായാണ് പരിശീലനം. ഒരു കുടുംബത്തിന് ഒരു സംരംഭം പദ്ധതിയിൽ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു വനിതയ്ക്ക് സംരംഭം ആരംഭിക്കാൻ ഒരു ലക്ഷം രൂപവരെയാണ് ഗ്രാൻഡ്. സൂക്ഷ്മ തൊഴിൽ സംരംഭത്തിൽ അഞ്ചംഗ ഗ്രൂപ്പിന് അഞ്ചു ലക്ഷം രൂപവരെയും ഗ്രാൻഡുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മാജ ജോസ്, സാഫ് അസി. നോഡൽ ഓഫീസർ കെ. ഡി. രമ്യ എന്നിവർ പങ്കെടുക്കും.