കൊച്ചി: ഓണക്കാലത്ത് മലയാളികൾക്ക് രാജ്യത്തെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക് ബ്രാൻഡായ സാംസംഗ് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു. എന്റെ കേരളം, എന്റെ സാംസംഗ് ഓഫറിലൂടെ സെപ്തംബർ 28വരെ പ്രീമിയം ബെസ്‌പോക് എ.ഐ ഹോം അപ്ലയൻസുകൾ മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഓഫറുകൾ ലഭ്യമാകും. ഓഫർ കാലയളവിൽ പുതിയ 25 കി.ഗ്രാം ബെസ്‌പോക് എ.ഐ ലോൺഡ്രി കോമ്പോയ്ക്ക് 50,000 രൂപ വരെ ക്യാഷ് ബാക്കും ഫാമിലി ഹബ്ബോടുകൂടിയ ഫ്‌ളാഗ്ഷിപ്പ് ഫ്രഞ്ച് ഡോർ റഫ്രിജറേറ്ററിന് 20,000 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകൾക്ക് 10,000 രൂപ വരെയും ഫ്രണ്ട് ലോഡ് വാഷേഴ്‌സിന് 9,000 രൂപ വരെയും ടോപ് ലോഡ് മോഡലുകൾക്ക് 4500 രൂപ വരെയും ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾക്ക് 4,000 രൂപ വരെയും ക്യാഷ് ബാക്ക് ലഭ്യമാകും.