കൊച്ചി: കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം ചന്തിരൂർ ദിവാകരന്. പണ്ഡിറ്റ് കറുപ്പന്റെ 141-ാം ജന്മദിനത്തോട് അനുബന്ധിച്ച് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ 25000 രൂപയും പ്രശസ്തിഫലകവും ഉൾപ്പെടുന്ന പുരസ്കാരം സമ്മാനിക്കും. കവി, സാഹിത്യകാരൻ, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലുള്ള സമഗ്രസംഭാവന പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാരവേദി ഭാരവാഹികളായ വി. സുന്ദരം, പി.ഡി. സോമകുമാർ എന്നിവർ അറിയിച്ചു.