പെരുമ്പാവൂർ: തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലെ മുക്കുടി നിവേദ്യം വഴിപാട് ഇന്ന് നടക്കും. മകര, കർക്കടക മാസങ്ങളിലെ തിരുവോണ നാളിൽ മാത്രമാണ് ഈ വഴിപാട് നടത്തപ്പെടുന്നത്. പ്രത്യേകം ദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ മുക്കുടി ശ്രീ ധന്വന്തരി മൂർത്തിക്ക് നിവേദിച്ച് രാവിലെ 7 മുതൽ പ്രസാദമായി ഭക്തജനങ്ങൾക്ക് നൽകും. മുക്കുടി പ്രസാദം സേവിക്കുന്നത് ആരോഗ്യത്തിനും രോഗശമനത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. രാവിലെ 9.30 മുതൽ പഞ്ചാരിമേള സമർപ്പണവും ഉച്ചയ്ക്ക് 12 മണി മുതൽ തിരുവോണം ഊട്ടും ഉണ്ടായിരിക്കും. വൈകിട്ട് മുഴുക്കാപ്പ്‌, നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാകും