alam

കൊച്ചി: പാലാരിവട്ടത്ത് മൂന്നു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയും വൈറ്റിലയിൽ ലഹരി സ്റ്റാമ്പുകളുമായി രണ്ട് യുവാക്കളും ഡാൻസാഫിന്റെ പിടിയിലായി. തമ്മനം അനന്തപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ തെക്കേ ഗേറ്റിന് സമീപം നിന്നാണ് അസാം സ്വദേശി ഷഹനൂർ ആലമിനെ (18) കസ്റ്റഡിയിലെടുത്തത്.

മുനമ്പം പള്ളിപ്പുറം ബീച്ച്റോഡ് താന്നിപ്പിള്ളി വീട്ടിൽ ഇനോഷ് നോബി (22), അറക്കൽ ഹൗസിൽ ആകാശ് സെബാസ്റ്റ്യൻ (21) എന്നിവരെയാണ് 6 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വൈറ്റില മേൽപ്പാലത്തിന് സമീപത്തെ ഹോട്ടലിന് മുന്നിൽ നിന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.