ankjith-kumar

കൊച്ചി: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് പരീക്ഷയിൽ ക്രമക്കേട് കാട്ടാൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്ന സി.ആർ.പി.എഫ് ഇൻസ്പെക്ടർ അങ്കിത്ത് കുമാറിനെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിലാണ് തെളിവെ‌ടുപ്പും ചോദ്യം ചെയ്യലും. ഇയാൾക്കൊപ്പം അറസ്റ്റിലായ തമിഴ്നാട് സ്വദേശി പ്രതിഭ, ബിഹാർ സ്വദേശി അങ്കിത് എന്നിവരെയും കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഐ.ടി ആക്റ്റിനും ബി.എൻ.എസിനും പുറമെ, പ്രതികൾക്കെതിരെ പബ്ലിക് എക്സാം മാൽപ്രാക്റ്റീസസ് പ്രിവൻഷൻ ആക്റ്റ് കൂടി ചുമത്തിയതിനെ തുടർന്നാണ് അന്വേഷണം എ.സി.പിക്ക് കൈമാറിയത്.

ഛത്തിസ്ഗഡിൽ കോബ്ര കമാൻഡിൽ അംഗമായ അങ്കിത്ത്കുമാറിനെ എസ്.ആർ.വി സ്കൂളിലെ പരീക്ഷാഹാളിൽ നിന്ന് ജാക്കറ്റിലൊളിപ്പിച്ച വയർലെസ് സെറ്റ് സഹിതമാണ് കസ്റ്റഡിയിലെടുത്തത്.