കൊച്ചി: ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ പ്രതികാരച്ചുങ്കത്തിനെതിരെ സി.പി.എം ചളിക്കവട്ടം ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കൊറ്റം കാവ് കവലയിൽ നിന്ന് ആരംഭിച്ച പ്രകടനം ചക്കരപറമ്പിൽ സമാപിച്ചു. യോഗം സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.കെ.പ്രകാശൻ അദ്ധ്യക്ഷനായി.കൗൺസിലർ കെ.ബി.ഹർഷൽ, പി.പി. ജിജി, പി.കെ. മിറാജ് എന്നിവർ സംസാരിച്ചു.