tax

കൊച്ചി: ആദായനികുതി വകുപ്പുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖ ആദായനികുതിയെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ആദായനികുതി പ്രിൻസിപ്പൽ കമ്മിഷണർ സ്വപ്‌ന നാണു അമ്പാട്ട് ഉദ്ഘാടനം ചെയ്തു.

മുൻ ചീഫ് കമ്മിഷണർ രതിനസാമി, മുൻ ആദായനികുതി കമ്മിഷണർ ദേവദാസൻ, കൊച്ചി ആദായനികുതി കമ്മിഷണർ സുരേഷ് ശിവാനന്ദൻ, ഐ.സി.എ. ഐ ശാഖാ ചെയർമാൻ ആനന്ദ് എ.എ., സെക്രട്ടറി രൂപേഷ് രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.