കൊച്ചി​: എം.ബി​.ആർ മെഡിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ സ്നേഹത്തണൽ കാൻസർ കെയർ പദ്ധതി ബുധനാഴ്ചകളിൽ 2 മണി മുതൽ 4 .30 വരെ നടക്കും. ഡോ.സഞ്ജയ് ആന്റണി​യുടെ നേതൃത്വത്തി​ൽ കാൻസർ രോഗികളെ പരിശോധിക്കും. സെപ്തംബർ 30 വരെ കൺസൾട്ടേഷനും പരിശോധനയും പൂർണമായും സൗജന്യമാണ്. വി​വരങ്ങൾക്കും ബുക്കിംഗി​നും : 0484 2887800.