akgct

കൊച്ചി: സർക്കാർ കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.ജി.സി.ടി വനിതാ സബ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു.
സബ് കമ്മിറ്റി സംസ്ഥാന കൺവീനർ ഡോ. ഷജിലബീവി അദ്ധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് ഡോ.എൻ. മനോജ്, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീക്, ട്രഷറർ ഡോ. മഞ്ജുള കെ.വി., ജില്ലാ കൺവീനർ ഡോ. നീനാകുമാരി എന്നിവർ സംസാരിച്ചു.