asupathri-mutathe-kuzhi

ഇലഞ്ഞി : ഇലഞ്ഞി ഗവൺമെന്റ് ആശുപത്രി മുറ്റത്ത് വീണ്ടും കുഴി രൂപപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് ആശുപത്രി മുറ്റത്ത് ഒരു ഭാഗം ഒരടിയോളം താഴ്ന്ന വലിയ കുഴിയാണ് രൂപപ്പെട്ടത്. സിമന്റ് കട്ടകൾ വിരിച്ചിരുന്ന ഭാഗമാണ് താഴ്ന്നു പോയത്. ഇത്രയും വലിയ കുഴി രൂപപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. ഈ ഭാഗത്തു നേരത്തെ ഒരു കിണർ ഉണ്ടായിരുന്നത് മൂടിയിട്ടുള്ളതായി പ്രദേശത്തുള്ളവർ പറയുന്നു. ജൂൺ മാസത്തിൽ ഈ ഭാഗത്തു കുഴി രൂപപ്പെട്ടതിനെ തുടർന്ന് കൗമുദി വാർത്ത നൽകിയതിനെ തുടർന്ന് കുഴി പഞ്ചായത്ത്‌ മൂടി.