kgna2
കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ സമ്മേളനം യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രോഗികളുടെ എണ്ണത്തിനനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് എറണാകുളം ജനറൽ ആശുപത്രിയിലും സർക്കാർ മെഡിക്കൽ കോളേജിലും ഇ.എസ്.ഐ ആശുപത്രിയിലും മികച്ച രോഗിപരിചരണം ഉറപ്പുവരുത്തണമെന്ന് കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യുവജന ക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എ.സി. ശ്രീനി അദ്ധ്യക്ഷനായി. ടി.ആർ. അജിത, ഡി.പി. ദിപിൻ, സ്മിത ബക്കർ, എം. അഭിലാഷ്, കെ.വി. മേരി എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്ഘാടനം ചെയ്തു. എം.എ. മുഹമ്മദലി അദ്ധ്യക്ഷനായി. എ. ശ്രീജിത്ത്, ഇ.പി. വിഷ്ണു, ബേസിൽ എൽദോസ്, രശ്മി ആർ. നായർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി എ.സി. ശ്രീനി (പ്രസിഡന്റ്), ടി.ആർ. അജിത(സെക്രട്ടറി),
കെ. മേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.