തൃപ്പൂണിത്തുറ :തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവോണമാഹാത്മ്യം കഥ അവതരിപ്പിച്ചു. കഥകളി കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായിട്ടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി രചിച്ച കഥ രംഗത്ത് അവതരിപ്പിച്ചത്.

അസുരനായ ബലി 'കത്തിവേഷത്തിൽ തുടങ്ങി ഒടുവിൽ മുത്തച്ഛനായ പ്രഹ്‌ളാദന്റെ ഗുണോപദേശത്തിലൂടെ ധാമികഗുണങ്ങളാൽ വളർന്ന് മഹാബലി എന്ന 'പച്ചവേഷമായി നിറഞ്ഞാടുന്നതാണ് തിരുവോണമാഹാത്മ്യം കഥകളി.

രംഗാവതരണം ചിട്ടപ്പെടുത്തിയത് കേരള കലാമണ്ഡത്തിലെ കലാകാരന്മാരായിരുന്നു. ശരൺ വർമ്മയുടെ തായമ്പകയും നടന്നു. കേരള കലാമണ്ഡലം കൂത്തമ്പലത്തിലാണ് കഥകളി അരങ്ങേറിയത്. കേരള കലാമണ്ഡലമാണ് ആട്ടക്കഥ ചിട്ടപ്പെടുത്തി ആവിഷ്കരിച്ചത്.