കൊച്ചി: സനാതനം ധർമ്മപാഠശാല സംഘടിപ്പിക്കുന്ന ആയിരം വിദ്യാർത്ഥികളുടെ രാമായണ പരായണം ഇന്ന് പാലാരിവട്ടത്തെ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ഹാളിൽ നടക്കും. 74 ഗുരുക്കന്മാർ പരിശീലിപ്പിച്ച 14 ജില്ലകളിലെയും കുട്ടികളാണ് പങ്കെടുക്കുകയെന്ന് സനാതനം ധർമ്മപാഠശാല സംയോജകൻ രാജേഷ് നാദാപുരം പറഞ്ഞു. രാവിലെ 9.30ന് റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാജേഷ് നാദാപുരം അദ്ധ്യക്ഷനാകും. ശ്രീകുമാർ പാലക്കാട്, മാണിക്യൻ രാധാകൃഷ്ണൻ, അനൂപ് വൈക്കം, അതകായൻ, വിദ്യ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം രാമായണം കലാപരിപാടികൾ. 4.30ന് സമാപനസഭ. ശ്രീകുമാർ പരിയാനംപറ്റ, മോഹനൻ. അതികായൻ, പ്രമോദ് എന്നിവർ നേതൃത്വം നൽകും.