ca-m

കിഴക്കമ്പലം: വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നത്തുനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിംഗും കോലഞ്ചേരി മെഡിക്കൽമിഷന്റെയും സംയുക്ത സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. സംസ്ഥാന മുൻ ജനറൽ സെക്രട്ടറി ടി.ബി നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആരിഫ് നൈനാർ അദ്ധ്യക്ഷനായി. സമിതി യൂണിറ്റ് പ്രസിഡന്റ് സണ്ണി വർഗീസ്, ട്രഷറർ കെ.എം. യൂസഫ്, ജനറൽ സെക്രട്ടറി കെ.ബി. നാസറുദ്ദീൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ.എച്ച്. അൻസാർ, പി.കെ. ഷിഹാബ് പ്രോഗ്രാം കോ ഓർഡിനേ​റ്റർ സുമേഷ് കുമാർ എന്നിവർ സംസാരിച്ചു.