waterpurifier

കുമ്പളങ്ങി: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കുമ്പളങ്ങി സെന്റ് ജോസഫ് എൽ.പി. സ്‌കൂളിലേക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. സ്‌കൂൾ ലോക്കൽ മാനേജർ ഫാ. ആന്റണി നെടുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നെൽസൻ കോച്ചേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിസന്റ് ഉഷ പ്രദീപ്, ബാങ്ക് ഡയറകടർ ബോർഡ് മെമ്പർമാരായ സി.സി. ചന്ദ്രൻ, റോജൻ വരേക്കാട്ട്, സി.ജെ.ജോസഫ്, ജ്യോതി പോൾ, പി.ടി.എ പ്രസിഡന്റ് സജി നെപ്പോളിയൻ, ബാങ്ക് സെക്രട്ടറി മരിയ ലിജി, എച്ച്.എം. റോസി മിനി എസ്.എൽ. എന്നിവർ പ്രസംഗിച്ചു