u

തൃപ്പൂണിത്തുറ:പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് പന്ത്രണ്ടാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൊഫ. തുളസി അമ്മാൾ (വായ്പ്പാട്ട്)​,പ്രൊഫ. എസ് ഈശ്വര വർമ്മ (വയലിൻ)​, ട്രിവാൻഡ്രം വി സുരേന്ദ്രൻ (മൃദംഗം)​, സന്തോഷ് വർമ്മ (സാഹിത്യം)​ എന്നിവർക്കാണ് പുരസ്കാരം. 27 ന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും. തുടർന്ന് വൈകിട്ട് 6.30 മുതൽ സംഗീത വിദ്വാൻ ചെന്നൈ ഡി. ബി. അശ്വിന്റെ പ്രധാന സംഗീതക്കച്ചേരിയും നടക്കും. അന്താരാഷ്ട്ര ഗണേശ സംഗീതോത്സവവും നടക്കും. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ സംഗീത സഭയുടെ അമ്പതാം വാർഷിക ത്തോടനുബന്ധിച്ചുള്ള സുവർണ്ണ ജൂബിലി അന്താരാഷ്ട്ര സംഗീത സദസായി സമർപ്പിക്കുമെന്നു ട്രസ്റ്റ് പ്രസിഡന്റ് പി.കെ.ശ്രീദേവി വർമ, ചേമ്പർ ഇന്റർ നാഷണൽ കോ-ഓർഡിനേറ്റർ പി. കെ. സജിത്ത് കുമാർ, വൈസ് ചെയർമാൻ കെ.പി. രാജ്മോഹൻ വർമ്മ എന്നിവർ അറിയിച്ചു.