congres

അങ്കമാലി: മൂക്കന്നൂർ രാസലഹരി വ്യാപനത്തിനെതിരെ മൂക്കന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികൾ ക്വിറ്റ് ഇന്ത്യാദിനത്തിൽ ആരംഭിച്ചു. ആശുപത്രി ജംഗ്ഷനിൽ ചേർന്ന ചടങ്ങിൽ യു. ഡി. എഫ്. നിയോജകമണ്ഡലം കൺവീനർ ടി. എം. വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മുൻമെമ്പർ കെ. ടി. ബെന്നി,​ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിബിഷ്, ജോസ് മാടശ്ശേരി, പോൾ പി. ജോസഫ്, പി. എൽ ഡേവിസ്, സി. എം. ജോൺസൺ, തോമസ് മൂഞ്ഞേലി, വി.സി. പൗലോസ്, ലാലി ആന്റു, എം. പി. ഗീവർഗീസ്, ഗ്രേസി ചാക്കോ, സിനി മാത്തച്ചൻ, ജെസ്റ്റി ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രവർത്തകർ രാസലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.