ci
ഫോട്ടോ: അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനത്തോടനുബന്ധിച്ച് നടത്തിയ സേവന പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി എസ്.എച്ച്.ഒ എ.രമേശ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനാഘോഷം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് പതാക ഉയർത്തി. അങ്കമാലി എസ്.എച്ച്.ഒ എ. രമേശ് സേവന പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത്, ട്രഷറർ ഡെന്നി പോൾ, തോമസ് കുര്യാക്കോസ്, ബിനു തരിയൻ, ജോബി ജോസ്, കെ.പി. ബിജു, മീര അവരാച്ചൻ,​ കെ.ഒ. ബാസ്റ്റിൻ, റോജിൻ ദേവസി, പോൾ വർഗീസ്, സാജു ചാക്കോ, നിക്സൻ മാവേലി എന്നിവർ പ്രസംഗിച്ചു. ബി.പി.എൽ വിഭാഗത്തിലുള്ള 500 ലധികം പീടിക തൊഴിലാളികൾക്ക് സൗജന്യമായി അരി വിതരണം ചെയ്തു.