കാലടി: മാണിക്കമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് നാഗസാക്കി ദിനാചരണം നടത്തി. ഇരുന്നൂറ് സഡാക്കോ കൊക്കുകളെ നിർമ്മിച്ച് ഒരു ഇൻസ്റ്റലേഷൻ ആണ് തയ്യാറാക്കിയത്. സമകാലീന ലോകത്ത് ഇതിന്റെ പ്രസക്തി വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു പ്രവർത്തനം നടത്തിയത്. പ്രിൻസിപ്പൽ സുജ രഘുനാഥ് സന്ദേശം നൽകി. സ്കൗട്ട് മാസ്റ്റർ രഘു പി, സ്കൗട്ട് എഫ്രോൺ മനോജ്, ഗൈഡ് സൂര്യഗായത്രി എന്നിവർ സംസാരിച്ചു.