കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് അങ്കണവാടിയിൽ കുട്ടിക്കൂട്ടം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാടൻ പാട്ട് കലാകാരൻ പ്രശാന്ത് പങ്കൻ നാട്ടു പൊലിമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജി വർഗീസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെർമാൻ ടി.ആർ. മുരളി, പഞ്ചായത്ത് മെമ്പർമാരായ വിജയശ്രീ സഹദേവൻ, ശ്രുതി സന്തോഷ്, ലൈജു ഈരാളി, ജാൻസി ജോണി, വർഗീസ് മാണിക്യത്താൻ, ഐ. സി. ഡി. എസ് സൂപ്പർവൈസർ ഒ. വി. വിനിത തുടങ്ങിയവർ സംസാരിച്ചു.