sudheendra

കൊച്ചി: എറണാകുളം കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ബി.പി.സി.എല്ലിന്റെ സി.എസ്.ആർ പദ്ധതിയുടെ സഹായത്തോടെ നിർമ്മിച്ച ലേബർസ്യൂട്ട് സമുച്ചയവും നവജാത ഐ.സി.യുവും വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു.

ബി.പി.സി.എൽ എക്‌സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി പ്രസിഡന്റ് രത്‌നാകര ഷേണായ് അദ്ധ്യക്ഷത വഹിച്ചു. ബി.പി.സിൽ ജനറൽ മാനേജർ ജോർജ് തോമസ്, ആശുപത്രി ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാമാനന്ദ പൈ, അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടർ ഡോ. സച്ചിൻ സുരേഷ്, ഡോ. സരസ്വതി കൃഷ്ണമൂർത്തി, ഡോ. ആഷാ ബാബു, ഡോ. അമൃതാ വിനോദ്, ഡോ. ശരണ്യ മോഹൻ, വിനീത് വർഗീസ്, കിഷോർ, തുടങ്ങിയവർ സംസാരിച്ചു.