nh

കാലടി: പുതിയേടം സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി .ഐ . ശശി നിർവഹിച്ചു. ചടങ്ങിൽ കർഷകഭേരി പഞ്ചായത്ത് കൺവീനർ കെ. വി. അഭിജിത്ത് അദ്ധ്യക്ഷനായി. ബാങ്ക് ഡയറക്ടർ പി. എസ്. മോഹനൻ, എം.ജി. ശ്രീകുമാർ , ടി. ഒ. കുര്യൻ, കെ. യു .അലിയാർ , ജയശ്രീ ബാലൻ, ബാങ്ക് സെക്രട്ടറി എം.ബി. സിനി എന്നിവർ സംസാരിച്ചു. 150 അടുക്കളത്തോട്ടങ്ങൾക്കാണ് ബാങ്ക് സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നത്.