കൊച്ചി: എറണാകുളം ബിസിനസ് ഏരിയയിലെ എല്ലാ ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെന്ററുകളും ഈ മാസം ഞായറാഴ്ചകളിൽ പ്രവർത്തിക്കും. പുതിയതായി അവതരിപ്പിച്ച ഒരു രൂപയുടെ പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകളും നമ്പർമാറാതെ ബി.എസ്.എൻ.എൽ നെറ്റ്‌വർക്കിലേക്ക് പോർട്ടിംഗ് സൗകര്യവും ഈ കേന്ദ്രങ്ങളിൽ ലഭിക്കുമെന്ന് എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു.